Skip to main content

തീരമൈത്രി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ ഉള്‍പ്പെടുന്ന സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കുമരകം, വൈക്കം മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം ജൂലൈ 31നകം നല്‍കണം. ഫോണ്‍: 9495801822, 8078762899

date