Skip to main content

പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഈ വർഷം നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷന സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവർക്ക് അപേക്ഷകൾ (ഇലക്‌ട്രോണിക് കോപ്പിയും ഉൾപ്പെടെ) സമർപ്പിക്കാം. പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ആഗസ്റ്റ് മൂന്നുവരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾwww.kscste.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.2439/19

date