Skip to main content

ഇ.ടി.എസ്.ബി ശമ്പളവിതരണം: ശിൽപശാല 20 ന്

തിരുവനന്തപുരം ജില്ലാ ട്രഷറിയിലും പരിധിയിലുള്ള സബ്ട്രഷറികളിലുമുള്ള ഡിഡിഒ മാർക്ക് വേണ്ടി ട്രഷറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇറ്റിഎസ്ബി വഴിയുള്ള ശമ്പള വിതരണത്തെ സംബന്ധിച്ച് ശിൽപശാല ജൂലൈ 20ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഇ ഹാളിൽ നടത്തും. രാവിലെ 10.30 നും ഉച്ചക്ക് 2.30 നുമായി രണ്ടുസെഷനുകളിലായാണ് ശിൽപശാല.
പി.എൻ.എക്സ്.2441/19

date