Skip to main content

പെണ്‍ കരുത്ത് വിളിച്ചോതി തൈക്കോണ്‍ഡോ പരിശീലനത്തിന് തുടക്കമായി

മലപ്പുറം  ഗവ. കോളേജ് എന്‍. എസ്. എസ് യൂണിറ്റും വിമന്‍ സെല്ലും സംയുക്തമായി നടപ്പാക്കുന്ന   പെണ്‍കരുത്ത്   പെണ്‍കുട്ടികള്‍ക്കായുള്ള തൈക്കോണ്‍ഡോ  പരിശീലന പരിപാടിക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി അഡീഷനല്‍ എസ്.പി.  സുബൈര്‍. എം  ഉദ്ഘാടനം ചെയ്തു.
കോളേജിലെ അറബിക് വിഭാഗം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും സെക്കന്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റുകാരിയുമായി അതുല്യ.പി സഹോദരി അമൂല്യ പി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം  നല്‍കി.
200 ല്‍ അധികം ലോക രാജ്യങ്ങളില്‍ പ്രചാരണം നേടിയ തൈക്കോണ്‍ഡോ  അഭ്യസിക്കുന്നത്തിലുടെ കരുത്തും, മെയ്വഴക്കവും, ചടുലതയും, ആത്മവീര്യവും ലഭിക്കും.  കൈ കൊണ്ടും കാല്‍ കൊണ്ടും ചെയ്യുന്ന ആയോധന കലയാണ് തൈക്കോണ്‍ഡോ. പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഡോ. ശ്രീവിദ്യ , വിമന്‍ സെല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. ഹസനത്ത്, ഡോ. ഖദീജ, സബിത മൂഴിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കല്ലറ, വളണ്ടിയര്‍ സെക്രട്ടറിമാരായ അഞ്ജലി മോഹന്‍ ദാസ്, അംന എന്നിവര്‍ സംസാരിച്ചു

 

date