Skip to main content

മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

  കേരള സർക്കാരിന്റെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിംഗ് കോളേജിൽ 2019-20 അധ്യയന വർഷം കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളിലേക്ക് 22, 23, 24 തിയതികളിൽ കോഴിക്കോട്, തൃശൂർ, തൊടുപുഴ, തിരുവനന്തപുരം, മൂന്നാർ കേന്ദ്രങ്ങളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cemunnar.ac.in. ഫോൺ: 04865-232989, 230606.
പി.എൻ.എക്സ്.2477/19

 

date