Skip to main content

തൊടുപുഴയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

തൊടുപുഴ മാര്‍ച്ചന്റസ് യൂത്ത് വിഗും, തൊടുപുഴ മുനിസിപ്പാലിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിവിധ സാംസ്‌കാരിക പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി വിവിധ സാമൂഹിക സാംസ്‌കാരിക നായകന്മാരുടെയും വ്യാപാരി വ്യവസായി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജെസ്സി ആന്റണി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സമ്മേളനപരിപാടിയില്‍ പ്രളയ ബാധിതര്‍ക്കായി തൊടുപുഴ മാര്‍ച്ചന്റസ്  യൂത്ത് വിങ് സമാഹരിച്ച ഇരുപതിനായിരം രൂപ തഹസില്‍ദാര്‍ കെ എം ജോസ്‌കുട്ടിക്ക് കൈമാറി. കൂടാതെ വിവിധ എന്‍എസ്എസ് എന്‍സിസി കേഡറ്റുകളെയും ഡോ ജോസ് ചാഴികാട്ടിനെയും  ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. 
തൊടുപുഴ ന്യൂമാന്‍ കോളേജ് അല്‍ അസര്‍ കോളേജ്, വഴിത്തല ശാന്തിഗിരി കോളേജ്, തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് യൂത്ത് വിംഗ് പ്രസിഡണ്ട് പ്രശാന്ത് കുട്ടപ്പാസ്, ജനറല്‍ കണ്‍വീനര്‍ പി എ സലിംകുട്ടി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി കെ ജാഫര്‍, മര്‍ച്ചന്‍ അസോസിയേഷന്‍ പ്രസിഡണ്ട് റ്റി. സി രാജു തരണയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date