Skip to main content

കാലിത്തീറ്റ വിതരണം ചെയ്തു 

അന്തികാട് പഞ്ചായത്തിൽ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിതരായ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലുള്ള 10 സംഘങ്ങളിൽ 8 സംഘ ങ്ങൾക്കാണ് സൗജന്യ മായി കാലിത്തീറ്റ നൽകിയത് അരിമ്പൂർ, മണലൂർ, ചാഴൂർ, താന്ന്യം, അന്തികാട് എന്നീ പഞ്ചായത്തുകളിൽ നിന്നായി ക്യാമ്പിൽ പേരു രജിസ്റ്റർ ചെയ്ത ക്ഷീരകർഷകരും വെള്ളപൊക്കം നേരിട്ടവരുമായ 173 പേർക്ക് 25 കിലോയുള്ള അര ചാക്ക് വീതം കാലിത്തീറ്റയാണ് നൽകിയത്. അന്തികാട് പഞ്ചായത്തിൽ 50 ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം വി ശ്രീവത്സൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ക്ഷീരവികസന വകുപ്പ് ഓഫീസർ ടി നന്ദിനി, ഡയറി ഫാം ഇൻസ്പെക്ടർ സ്മൃതി വാസുദേവൻ, ക്ഷീര കർഷക സംഘം പ്രസിഡന്റ് കെ വി രാജേഷ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
 

date