Skip to main content

വേങ്ങര പോലീസിന്റെ പ്രവര്‍ത്തനം മാതൃകാപരം-എം.എല്‍.എ

വേങ്ങര:ംവേങ്ങര പോലീസ് നടത്തുന്ന പ്രളയബാധിതര്‍ക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം പറപ്പൂര്‍ ഇല്ലിപിലാക്കല്‍ വേങ്ങര എം.എല്‍.എ അഡ്വ.കെ.എന്‍.എ.ഖാദര്‍ ഉദ്ഘാടനംചെയ്തു.  പ്രളയ ദിരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേങ്ങര പോലീസിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് വേങ്ങര എം.എല്‍.എ അഡ്വ.കെ.എന്‍.എ.ഖാദര്‍. വേങ്ങരയില്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായത് പ്രളയബാധിതരുടെ ദിരിതം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി അധ്യക്ഷനായി. വിതരണത്തിന് എസ്‌ഐ മുഹമ്മദ്  റഫീഖ്, അഡീഷനല്‍ എസ്.ഐ അബൂബക്കര്‍, എസ്.ഐ.മാരായ വത്സന്‍, മനോജ്, സി.പി.ഒ മാരായ സുബൈര്‍, മുഹമ്മദ് അലി, രഞ്ജിത്, മുജീബ്, മുഹമ്മദലി, സിറാജ്, ഇ.ആര്‍.എഫ് ഭാരവാഹികളായ ഫസ്ലു വേങ്ങര, പ്രദീപ് പറമ്പില്‍പ്പടി, പ്രവര്‍ത്തകരായ സൈന്‍ മുഹമ്മദലി, മദാരി മുഹമ്മദലി, എന്‍.ടി റസാഖ്, ചേറൂര്‍ മുസ്ഥഫ, റാഫി, ഇബ്രാഹിം, കബീര്‍, ലിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

 

date