Skip to main content

കാസര്‍കോട്  പി ആര്‍ ഡി അറിയിപ്പ്

വനം അദാലത്തിലേക്ക് പരാതി നല്‍കാം

വനം -വ്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് വനം വകുപ്പ് ജില്ലയില്‍ വന അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് രാവിലെ 10 മുതല്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന അദാലത്ത്  വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും.  പട്ടയ സംബന്ധമായ പരാതികള്‍ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.
  അപേക്ഷ അനുബന്ധ രേഖകള്‍, അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം എന്നിവ സഹിതം വനം വകുപ്പിന്റെ താഴെ പറയുന്ന ഓഫീസുകളില്‍ സ്വീകരിക്കും.കാസര്‍കോട്   ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്്-04994 256119,  കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ -04994 256910,  കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച്), -04994 256100, കാസര്‍കോട്  റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് -04994 225072,  കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്  -0467 2207077, ഹോസ്ദുര്‍ഗ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്  (സോഷ്യല്‍ ഫോറസ്ട്രി), -8547603838, കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (സോഷ്യല്‍ ഫോറസ്ട്രി), - 8547603836, പരപ്പ ഡിപ്പോ ഓഫീസ് -8547602862, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602601, മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് -8547602607, ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602612, പരപ്പ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് -8547602577, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602583, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ്-8547602589,  പാണത്തൂര്‍ ചെക്ക് പോസ്റ്റ്-8547602606, തലപ്പാടി ചെക്ക് പോസ്റ്റ്- 04998 278555 എന്നിവിടങ്ങളില്‍ അദാലത്തിലേക്കുള്ള  അപേക്ഷ നല്‍കാം. അദാലത്തില്‍ നേരിട്ടും അപേക്ഷ നല്‍കാം.
 

സൗദി ആരോഗ്യ മന്ത്രാലയത്തില്‍
ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരം

  സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അല്‍ അഹ്‌സ ആശുപത്രിയിലേക്ക്     കണ്‍സള്‍ട്ടന്റ്,  സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോര്‍ക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു.   എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യം. ഈ മാസം 26, 27 തീയതികളില്‍ കൊച്ചിയിലും  ഈ മാസം 29, 30 തീയതികളില്‍ ഡല്‍ഹിയിലും  സെപ്തംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ മുംബൈയിലും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 21. കൂടുതല്‍ വിവരങ്ങള്‍ക്ക്  1800 425 3939 (ടോള്‍ഫ്രീ നമ്പര്‍) 
 

അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം

ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക്  സര്‍ക്കാര്‍ കടാശ്വാസം അനുവദിച്ചു. .ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗുണഭോക്താക്കള്‍ക്ക് 84,475  രൂപ അനുവദിച്ച് ഉത്തരവായതായി സഹകരണസംഘം ജോയിന്റ്  രജിസ്ട്രാര്‍  അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും ഹൊസ്ദുര്‍ഗ് സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക്, കോട്ടച്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപറ്റേറ്റീവ് സൊസൈറ്റി എന്നീ സംഘങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.. 

പച്ചക്കറിത്തൈകളുടെ സൗജന്യ വിതരണം

ഭക്ഷണത്തില്‍ പച്ചക്കറിയുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസും കൃഷിയെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ലഘുലേഖാ വിതരണവും വെണ്ട, വഴിതന, തക്കാളി, മുളക്, പയര്‍ എന്നീ പച്ചക്കറിത്തൈകളുടെ സൗജന്യ വിതരണവും കാസര്‍കോട് നഗരസഭാ കൃഷിഭവനില്‍ നാളെ രാവിലെ പത്തിന്  നടക്കും. താല്‍പര്യമുള്ളവര്‍ ഭൂനികുതിയടച്ചതിന്റെ രസീതുപകര്‍പ്പു സഹിതം ഹാജരാകണം. ഫോണ്‍ -   9383472310.

പട്ടികജാതി പ്രൊമോട്ടര്‍ കൂടിക്കാഴ്ച 22 ന് 

പടന്ന ഗ്രാമപഞ്ചായത്തില്‍ ഒഴിവുളള  ഒരു   പട്ടികജാതി പ്രൊമോട്ടറുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മധ്യേ പ്രായമുളളവരും പ്രീഡിഗ്രി/പ്ലസ്ടു പാസായവരുമായിരിക്കണം.  കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും .ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ,  ജാതി, വയസ്,  വിദ്യാഭ്യാസയോഗ്യത,  സ്ഥിരമായി  താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം     22       ന്    രാവിലെ 11 ന്  കാസര്‍കോട്  സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയാണ് ഓണറേറിയമായി അനുവദിക്കുന്നത്.     അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍   ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162. 
 

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

മലബര്‍ ദേവസ്വം ബോര്‍ഡിന്  കീഴില്‍  മഞ്ചേശ്വരം താലൂക്കിലുളള കടമ്പാര്‍ ഗ്രാമത്തിലെ തലേക്കള ശ്രീ സദാശിവ ക്ഷേത്രത്തിലെ പരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്റെ  നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍  ഈ മാസം 30 നകം അപേക്ഷ നല്‍കണം അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.
 

നിയമസഭ പരിസ്ഥിതി സമിതി സിറ്റിങ്  26ന്

സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സിറ്റിങ് ഈ മാസം 26ന് രാവിലെ പത്തിന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും.  തുടര്‍ന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തും. 

 

ഓഫീസ് സൂപ്രണ്ട് നിയമനം

മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഓഫീസ് സൂപ്രണ്ട് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകളില്‍ നിന്ന് സൂപ്രണ്ട് / സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ നിന്നും വിരമിച്ചവര്‍ അസല്‍രേഖകളുമായി ഈ മാസം 27ന് രാവിലെ 11ന് കോളേജില്‍  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467 2240911, 9447070714
 

അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് സ്റ്റേഷനില്‍ എന്‍.സി.എ ഒഴിവുകളിലേക്ക് താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്കുന്നതിനുളള സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള അഞ്ച് ഒഴിവുകളില്‍  മൂന്ന് ഒഴിവുകള്‍ ലാറ്റിന്‍ കത്തോലിക്കന്‍,ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും രണ്ട് ഒഴിവുകള്‍ മുസ്ലീം വിഭാഗത്തിനും ആണ്.നാലാം ക്ലാസ് മുതല്‍ 10 ാം ക്ലാസ് വരെ വിദ്യാഭ്യാസമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവരെ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറം ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് പിലിക്കോട് സ്റ്റേഷനില്‍ നിന്നും 20 രൂപയ്ക്ക് ഈ മാസം 26 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും  ലഭിക്കും. കായിക ക്ഷമത പരീക്ഷ, തൊഴില്‍ വൈദഗ്ധ്യ പരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലായിരക്കും തിരഞ്ഞെടുപ്പ്. സെപ്തംബര്‍ 17 ന് വൈകുന്നേരം  അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങള്‍ക്ക്-0467 2260632. 
 

വൈദ്യൂതി ചാര്‍ജ്ജ് സ്വീകരിക്കുന്ന
സമയം പുന:ക്രമീകരിച്ചു

കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്് കീഴില്‍ പ്രവര്‍ത്തിക്കുന്ന വോര്‍ക്കാടി വൈദ്യൂതി സെക്ഷന്‍ ഓഫീസില്‍ സെപ്തംബര്‍ ഒന്നു മുതല്‍ വൈദ്യൂതി ചാര്‍ജ്ജ് സ്വീകരിക്കുന്ന സമയം പുന:ക്രമികരിച്ചു.ഇതനുസരിച്ച് രാവിലെ ഒന്‍പത്  മുതല്‍ വൈകുന്നേരം നാല്  വരെ  മാത്രമേ പണം കൗണ്ടറില്‍ സ്വീകരിക്കൂ.  ഓണ്‍ലൈനില്‍ പണം അടയ്ക്കുവാന്‍  KSEB.inഎന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം.

ജില്ലാ വികസന സമിതി യോഗം 

ജില്ലാ വികസന സമിതി യോഗം ഈ മാസം 31 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ്‌സെന്ററില്‍ എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ പാസ്സായവരില്‍ നിന്നും  വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്.താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ് എത്തി അപേക്ഷ നല്‍കണം.ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. 
വിശദവിവരങ്ങള്‍ക്ക് 0471 2325154, 0471 4016555 എന്നീ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക. 

മലയാളം അധ്യാപക ഒഴിവ്

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗത്തില്‍ പാരന്റ്‌സ് വൊളന്ററി ഓര്‍ഗനൈസേഷന്‍ (പി.വി.ഒ) മലയാളം താത്കാലിക അധ്യാപകനെ നിയമിക്കുന്നു.  താല്‍്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 26 ന് രാവിലെ 10.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി നീലേശ്വരം കടിഞ്ഞിമൂലയിലുളള കേന്ദ്രീയ വിദ്യാലയത്തില്‍  ഹാജരാകണം.
 

ബസ് സമയ നിര്‍ണ്ണയ യോഗം

കെ എല്‍ -60 -ബി-9716 (റൂട്ട് -മണിയറ-കാഞ്ഞങ്ങാട് (വഴി) പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍ ) ബസിന്റെ സമയ നിര്‍ണ്ണയ യോഗം സെപ്തംബര്‍ നാലിന്  രാവിലെ 11 ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ചേമ്പറില്‍ നടത്തും. ബന്ധപ്പെട്ട ബസ് ഓപ്പറേറ്റര്‍മാര്‍ ഒറിജിനല്‍ പെര്‍മിറ്റും സമയ വിവരപ്പട്ടികയും സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന്  ആര്‍.ടി.ഒ അറിയിച്ചു.
 

നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ദ്വിദിന പരിശീലനം

എംപിലാഡ്‌സ് പദ്ധതി പി എഫ് എം എസ് ഇഎടി  മെഡ്യൂളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കായി ദ്വിദിന പരിശീലനം ഈ മാസം   21, 22 തീയതികളില്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള ആംഫി തീയേറ്ററില്‍ നടത്തും.എസ് പി എം യു  ഫാക്കല്‍റ്റീസിന്റെ നേതൃത്വത്തില്‍ 21  ന്  രാവിലെ 9.30 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍  എം.പി.എല്‍.എ.ഡി.എസ് പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ  എല്ലാ  നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരും  പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു..

അര്‍ധ വാര്‍ഷിക യോഗം 21ന്

കാസര്‍കോട് ടൗണ്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയുടെ(ടി ഒ എല്‍ ഐ സി) അര്‍ധ വാര്‍ഷിക യോഗം നാളെ (21) ഉച്ചകഴിഞ്ഞ് 3.30ന് സിപിസിആര്‍ഐയില്‍ വെച്ച് നടക്കും. കമ്മിറ്റി ചെയര്‍മാനായ സിപിസിആര്‍ഐ ആക്ടിങ് ഡയറക്ടര്‍ ഡോ. അനിത കരുണ്‍ അധ്യക്ഷത വഹിക്കും. കനറാ ബാങ്ക് കോട്ടയം റീജിയണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ ഡോ. മിനി അഗസ്റ്റിന്‍ ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസ് എടുക്കും. കാസര്‍കോട് നഗരത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ ബാങ്കുകള്‍ എന്നിവടങ്ങളിലെ ഓഫീസ് മേധാവികള്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
 

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മാര്‍ജിന്‍ മണി വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു.വായ്പക്കാരന്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ പദ്ധതി പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി കുടിശ്ശിക പൂര്‍ണ്ണമായും എഴുതി തള്ളും.മറ്റുള്ള കുടിശികക്കാര്‍ക്ക് മുതലും  50 ശതമാനം പലിശയും  വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തിനകം അടച്ച് തീര്‍ത്ത് വായ്പ തീര്‍പ്പാക്കാം.50 ശതമാനം പലിശയും  പിഴപലിശയും പൂര്‍ണ്ണമായും എഴുതി തള്ളും. പദ്ധതി ആനുകൂല്യം ലഭിക്കാന്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയുമായി കുടിശ്ശികക്കാര്‍  വിദ്യാനഗറിലെ ജില്ലാ വ്യാവസായ കേന്ദ്രം  ഓഫീസുമായി ബന്ധപ്പെടുക
 

date