Skip to main content

ജലശക്തി അഭിയാന്‍: 22, 30 തീയതികളില്‍ കൃഷിമേളകള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

കേന്ദ്ര സര്‍ക്കാരിന്റെ 'ജലശക്തി അഭിയാന്‍' പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വ്വകലാശാല പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കില്‍ നടക്കുന്ന കൃഷിമേളകള്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 22 ന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തിലും ഓഗസ്റ്റ് 30 ന് മലമ്പുഴ കമ്മ്യൂണിറ്റി ഹാളിലുമാണ് മേള നടക്കുന്നത്. ജലവിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജലസംഭരണ - സംരക്ഷണ രീതികളെകുറിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം. മേളയുടെ ഭാഗമായി കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനയ്ക്കുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. 

date