Skip to main content

കുടുംബശ്രീയില്‍ താല്‍ക്കാലിക നിയമനം

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രിവില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാമിംഗ് ആര്‍.പി എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍  നിയമനത്തിനായി നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക്ക് അഗ്രിക്കള്‍ച്ചറിലോ ഡിപ്ലോമ നേടിയവരോ, കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന വി.എച്ച്.എസ്.സി അഗ്രിക്കള്‍ച്ചര്‍ കഴിഞ്ഞവര്‍ക്കുള്ള ഫിനിഷിംഗ് സ്‌ക്കൂള്‍ പ്രോഗ്രാം വിജയിച്ചവരോ, ജൈവകൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുള്ള പ്രോജക്ടുകളില്‍ കേന്ദ്ര/സംസ്ഥാ/പൊതുമേഖല വകുപ്പുകളില്‍ 3 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയം ഉള്ളവരോ ആയിരിക്കണം അപേക്ഷകര്‍. റിട്ടയര്‍ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പരിഗണിക്കും.  ഫീല്‍ഡ് സന്ദര്‍ശനത്തിനും യാത്രചെയ്യുന്നതിനും പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍  തയ്യാറുള്ളവരും, 5 വര്‍ഷമെങ്കിലും ആര്‍.പിയായി ജോലിചെയ്യുവാന്‍  സന്നദ്ധരായിട്ടുള്ളവരും ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 27ന് രാവിലെ 11ന് ഇടുക്കി കളക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കായി  ഹാജരാകംം. കൂടുതല്‍ വിരങ്ങള്‍ക്ക് ഫോണ്‍ 04862-233106 .
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം 27ന്
ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

date