Skip to main content

അവശേഷിക്കുന്നവരെ കണ്ടെത്താന്‍ തീവ്രശ്രമം തിരച്ചലിനു പ്രത്യേക സംഘം

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ  കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പുത്തുമലയില്‍ നിന്നും ഏഴു കീലോമീറ്ററോളം താഴെയാണ് നിലവില്‍ തിരച്ചില്‍ നടത്തുത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ കൂടുതല്‍ രാസപരിശോധനകള്‍ക്കായി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്നുള്ള നാഷണല്‍ ജിയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ സംവിധാനം തിരിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാര്‍ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. നിലവില്‍ തിരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കാനും കഴിയാത്ത സാഹചര്യമാണ്. പുത്തുമലയില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ചു പേരെയാണ്.

 

date