Skip to main content

ശുചിത്വ മിഷന്‍ വീഡിയോ മത്സര തീയതി നീട്ടി

സംസ്ഥാന ശുചിത്വമിഷന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി ജില്ലയില്‍ മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്ക്യൂമെന്റഷന്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള  തീയ്യതി സെപ്റ്റംബര്‍ 20 വരെ നീട്ടി.  മാലിന്യ സംസ്‌കരണ  രംഗത്തെ മികച്ച മാതൃകകള്‍ മറ്റുള്ളവര്‍ക്ക്  പ്രചോദനമാകും  വിധം മികച്ച ആശയ സംവേദന രീതിയിലും സാങ്കേതിക മേ•യിലും അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായുള്ള ഹരിതചട്ട പാലനത്തിന്റെ മികച്ച മാതൃകകള്‍ ,പുനരുപയോഗ മാതൃകകള്‍ വിഭവ വീണ്ടെടുപ്പിന്റെ മികച്ച മാതൃകകള്‍ ,വ്യക്തികള്‍ സംഘടനകള്‍ ,സാമൂഹിക കൂട്ടായ്മകള്‍ പ്രസ്ഥാനങ്ങള്‍ എന്നീ തലങ്ങളില്‍ നടക്കുന്ന ജൈവ  സംസ്‌കരണ മാതൃകകള്‍ എന്നിങ്ങനെ നാലു മേഖലയിലും ഓരോ വിഡിയോകള്‍ വീതം തയ്യാറാക്കാം.  ഒരു മേഖലയില്‍ ഒരു വീഡിയോ മാത്രവും തയ്യാറാക്കം.  എംപെക് 4 ഫോര്‍മാറ്റില്‍ 5  മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ തയ്യാറാക്കി ശുചിത്വമിഷന്‍ വെബ്സൈറ്റില്‍ ലഭ്യമായ രെജിസ്ട്രേഷന്‍ ഫോറത്തിന്റെ മാതൃകയില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് വീഡിയോ ഡിവിഡി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍  സെപ്റ്റംബര്‍ 20നകം സമര്‍പ്പിക്കണം. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് വിഡിയോകള്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കു 50,000, 30,000, 20,000/ രൂപയും പാരിതോഷികം ലഭിക്കും. വീഡിയോ നിര്‍മ്മാണത്തിനായി പ്രത്യേകം നിര്‍മ്മാണ ചിലവ് വഹിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ ശുചിത്വമിഷന്റെ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും ചടങ്ങുകളിലും പ്രദര്‍ശിപ്പിക്കുന്നതും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  sanitation.kerala.gov.in  എന്ന വെബ്‌സൈറ് സന്ദര്‍ശിക്കുകയോ ഇടുക്കി ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം. ബന്ധപ്പെടേണ്ട വിലാസം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, തേര്‍ഡ് ഫ്‌ളോര്‍, കുയിലിമല , പൈനാവ് പി. ഒ , ഇടുക്കി  ഫോണ്‍:  04862 232 295 9400520461. 

date