Skip to main content

എംപ്ലോയബിലിറ്റി സെന്ററില് കൂടിക്കാഴ്ച 24  ന്

 

സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24  ന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  അസിസ്റ്റന്റ് സെയില്‍സ് മാനേജര്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍   (യോഗ്യത : എം.ബി.എ),  ലീഡ് മാനേജ്‌മെന്റ് ഓഫീസര്‍ (യോഗ്യത : ബിരുദം), കോ-ഓര്‍ഡിനേറ്റര്‍  (യോഗ്യത : പ്ല്‌സ ടു/ബിരുദം),  ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ല്‌സ് ടു)     ഒഴിവുകളിലേക്ക് കൂടിക്കാഴ്ച  നടത്തും.  പ്രവൃത്തി പരിചയമുളളവര്‍ക്ക്  മുന്‍ഗണന.  എംപ്ലോയബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍      മതിയായ എണ്ണം  ബയോഡാറ്റ സഹിതം ആഗസ്റ്റ് 24 ന് രാവിലെ 10.30ന് സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.

 

 

ധനസഹായം വിതരണം ചെയ്തു

 

 

മത്സ്യബന്ധനത്തിനിടെ കടലില്‍ മുങ്ങിമരിച്ച പിലാക്കണ്ടി സനല്‍കുമാറിന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ സന്ദര്‍ശനം നടത്തി കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കി. മേഖല എക്‌സിക്യൂട്ടീവ് ഒ. രേണുകാദേവി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ 

ബീന, സഹകരണ സംഘം ഭാരവാഹികളായ ടി പി ബിനീഷ്, 

വി പി ബാബു, രഞ്ജിത്ത്, ജയരാജന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

 

 

മാളിക്കടവ് ജനറല്‍  ഗവ.ഐ.ടി.ഐ യില്‍ ഇലക്ടീഷ്യന്‍ ട്രേഡിലെ ഒരു ഒഴിവിലേക്ക്  താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇലക്ട്രീക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രീക്കല്‍ ആന്റ് ഇലക്‌ട്രോണിക്ക് എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സി.ടി.ഐ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. 

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട്  ഗവ.ഐ.ടി.ഐ   പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016. 

 

 

പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം 24 ന്

 

 

പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലെ പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അദ്ധ്യക്ഷത വഹിക്കും. ഗ്രാമീണ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുഗമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ രണ്ട് ഫെസിലിറ്റേഷന്‍ സെന്ററുകളാണ് അനുവദിച്ചിട്ടുളളത്. കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മറ്റൊന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലുമാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അടിസ്ഥാന സേവനങ്ങള്‍ മിക്കതും ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാകും. 

 

 

ജൂനിയര്‍  ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

 

 

ചാത്തമംഗലം  ഗവ.ഐ.ടി.ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ സര്‍വേയര്‍ (1), ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം അല്ലങ്കില്‍ സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 26 ന് രാവിലെ 10.30  മണിക്ക് ചാത്തമംഗലം  ഗവ.ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂവിന്  എത്തണം.  

date