Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍, ബൂത്ത് ക്രമീകരണം : അവലോകന യോഗം ചേര്‍ന്നു

വോട്ടര്‍പട്ടിക പുതുക്കലും ബൂത്ത് പുനഃക്രമീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതുമായി ബന്ധപ്പെട്ട അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അവലോകനയോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം നിയോജകമണ്ഡലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍  വോട്ടര്‍മാര്‍ക്ക് നേരിട്ട് പരിശോധിക്കാവുന്ന   ഇലക്ടേര്‍സ്  വെരിഫിക്കേഷന്‍ പ്രോഗ്രാം(ഇ.വി.പി) സംവിധാനം ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അറിയിച്ചു. വോട്ടര്‍മാരുടെ പക്കലുള്ള  പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് റേഷന്‍ കാര്‍ഡ് എന്നിവയിലെ പേരും വോട്ടര്‍പട്ടികയിലെ പേരും ഒരേപോലെയാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ബൂത്ത് ക്രമീകരണം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.   തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ബൂത്ത് ലെവല്‍ ഏജന്റ്മാരുടെ സഹകരണം  ആവശ്യപ്പെട്ടുന്നതായി തഹസില്‍ദാര്‍ ഇ അനിതകുമാരി യോഗത്തില്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.എം പ്രേംലാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date