Skip to main content

ഫ്‌ളോട്ട് തയ്യാറാക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു

 

    ഓണാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുന്‍പരിചയവും പ്രാവീണ്യവുമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഫ്‌ളോട്ടാണ് തയ്യാറാക്കേണ്ടത്. ഇലക്‌ട്രോണിക്, എല്‍.ഇ.ഡി സ്‌ക്രീനും അനുബന്ധമായി ഉള്‍പ്പെടുത്താം. പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചാകണം രൂപകല്‍പ്പന. തെര്‍മോക്കോള്‍, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണെങ്കില്‍ പുന:ചംക്രമണത്തിന് വിധേയമാക്കാവുന്ന പ്ലാസ്റ്റിക് പരിമിതമായി ഉപയോഗിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ആശയവും രൂപകല്‍പ്പനയും എസ്റ്റിമേറ്റും സഹിതം ആഗസ്റ്റ് 26 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ഹരിതകേരളം മിഷന്‍, റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004. കൂടുതല്‍ വിവരങ്ങള്‍ക്ക് hkmprd@gmail.com, www.haritham.kerala.gov.in, ഫോണ്‍ 0471-2449938/39, 9895882812.
(പി.ആര്‍.പി. 943/2019)

 

date