Skip to main content

വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

 

    ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 65 വയസ്സിനു മുകളിലുള്ള വയോജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസുകളും നടത്തി. മരുന്നുകള്‍ സൗജന്യമായി വിതരണം  ചെയ്തു. തുടര്‍ന്ന്  മാജിക് ഷോയും നാടന്‍പാട്ടും ഉള്‍പ്പെട്ട വിനോദ പരിപാടികള്‍ നടന്നു. മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. വിജയകുമാരി,   മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
(പി.ആര്‍.പി. 944/2019)

 

date