Post Category
നിയമസഭ പരിസ്ഥിതി സമിതി: യോഗം 26ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21), 26ന് രാവിലെ പത്തിന് കാസർകോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കാസർകോട് ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച സമിതിയുടെ പരിഗണനയിലുളള നിവേദനങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിക്കാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരിൽ നിന്നും തെളിവെടുക്കും. കാസർകോട് ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
പി.എൻ.എക്സ്.3057/19
date
- Log in to post comments