Skip to main content

ഗതാഗത പരിഷ്‌കരണം:  കൊടുങ്ങല്ലൂർ വടക്കേനടയിൽ പാർക്കിങ്ങ് നിരോധിച്ചു

കൊടുങ്ങല്ലൂർ നഗരത്തിൽ വടക്കെനടയിൽ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു. സെപ്റ്റംബർ മുതൽ ഇത് നടപ്പിലാക്കും. സ്റ്റേറ്റ് ബാങ്ക് - കോടതി പരിസരം മുതൽ വടക്ക് ക്രാങ്കനൂർ ജ്വല്ലറി വരെയും പടിഞ്ഞാറ് ഭാഗത്ത് പോലീസ് മൈതാനം മുതൽ വില്ലേജ് ഓഫീസ് വരെയുമാണ് വാഹന പാർക്കിങ് നിരോധിച്ചത്. ടാക്‌സി സ്റ്റാന്റിലുള്ള കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം ബാധകമാക്കില്ല. നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽകൗൺസിൽ യോഗത്തിലാണ് തീരുമാനം. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലും ഈ സ്ഥലത്ത് വാഹന പാർക്കിങ് നിരോധിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് നഗരത്തിൽ തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാർക്കിങ് നടത്തുവാൻ പകരം സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വടക്കെ നടയിലെ കച്ചവടക്കാരും ഇക്കാര്യത്തിൽ സഹകരിച്ചു. ഇതോടു കൂടി നഗരത്തിലെ ഗതാഗത സംവിധാനം കുറെക്കൂടി സുഗമമാക്കുവാൻ കഴിയും. നഗരത്തിലെ പാർക്കിങ് സംവിധാനത്തിൽ മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണമുണ്ടാകണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. ഇതിന്റെ ഭാഗമായി നാളെ(ആഗസ്റ്റ് 24) ഉച്ചയ്ക്ക് 3 മണിക്ക് നഗരസഭ ഓഫീസിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

date