Skip to main content

സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തൃശൂർ സഹകരണ സ്പിന്നിങ് മില്ലും

സംസ്ഥാന സർക്കാരിന്റെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലേക്ക് കണ്ണൂർ സഹകരണ സ്പിന്നിങ്ങ് മില്ലുമായി സഹകരിച്ച് നൂൽ വിപണനം നടത്തുവാൻ തൃശൂർ സഹകരണ സ്പിന്നിങ്ങ് മിൽ തീരുമാനിച്ചു. ആദ്യഘട്ടമായി തൃശൂർ സഹകരണ സ്പിന്നിങ്ങ് മിൽ ഉൽപാദിപ്പിച്ച 4500 കിലോഗ്രാം നൂൽ മിൽ ചെയർമാൻ എം കെ കണ്ണന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുടെയും മിൽ സ്റ്റാഫ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കയറ്റി അയച്ചു. സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ ഭാഗമാക്കുന്നതോടെ തൃശൂർ സഹകരണ സ്പിന്നിങ്ങ് മിൽ ഉൽപാദിപ്പിക്കുന്ന നൂലിന് അധികവില ലഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ഇപ്പോൾ മാസം 15000 കിലോഗ്രാം നൂലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിൽ നിന്നും ഉൽപാദിപ്പിക്കുന്ന നൂൽ കണ്ണൂർ സഹകരണ സ്പിന്നിങ്ങ് മില്ലിൽ ഡബ്ലിങ്ങ് പ്രക്രിയ നിർവഹിച്ച് സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് നൽകുവാനാണ് ലക്ഷ്യമിടുന്നത്. മാനേജിങ്ങ് ഡയറക്ടർ പി എസ് ശ്രീകുമാർ, മിൽ മാനേജർ അഷറഫ് പി ഖാദർ, ഫിനാൻസ് മാനേജർ എസ് എസ് ദിനു, അസി. സ്പിന്നിങ്ങ് മാസ്റ്റർ കെ വി രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് സി കെ ഷീല, വി ഒ ദീപ, യൂണിയൻ നേതാക്കളായ കെ ആർ ചന്ദ്രൻ, ജയപ്രകാശ്, ജോജു, പ്രദീപ് കുമാർ, കൃഷ്ണകുമാർ, ബാബു, സുന്ദരൻ, രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 

date