Skip to main content

കൊടുങ്ങല്ലൂരിൽ തകർന്നു കിടക്കുന്ന റോഡുകൾ പുനർനിർമ്മിക്കാൻ ഭരണാനുമതി

കൊടുങ്ങല്ലൂരിൽ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയുടെ പടിഞ്ഞാറ് നഗരസഭ ബസ് സ്റ്റാന്റിലേക്കുള്ള വൺവേ റോഡ് ടൈൽ പാകി പുനർനിർമ്മിക്കാൻ ഭരണാനുമതി. നഗരസഭ പൊതുമരാമത്ത് എഞ്ചിനീയറുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുത്തു. അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തിയായതിനാൽ നഗരസഭ തനത് ഫണ്ടിൽ നിന്നും പണമെടുത്ത് പണി പൂർത്തീകരിക്കാൻ ചെയർമാൻ കെ.ആർ. ജൈത്രൻ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. സാങ്കേതിക അനുമതിക്ക് ശേഷം ഇ -ടെണ്ടർ ക്ഷണിച്ച് ടെണ്ടർ അംഗീകരിക്കുന്നതോടെ വൺവെ റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കും. മഴക്കാലം ആരംഭിച്ച ശേഷം ഈ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് വാഹന ഗതാഗതം ദുസഹമായതിനെത്തുടർന്ന് ചെയർമാന്റെ നിർദ്ദേശപ്രകാരം രണ്ട് തവണ വെററ് മിക്‌സ് കോൺക്രീററ് ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും നിരന്തരമായി ബസ്സുകൾ ഓടിയതിനെ തുടർന്ന് കോൺക്രീറ്റ് അടർന്ന് പോയി വീണ്ടും ഗതാഗതത്തിന് വലിയ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. തുടർന്ന് ബസ്സ് യാത്ര ദുസ്സഹമായ സാഹചര്യത്തിലാണ് റോഡിൽ ടൈൽ പാകുവാൻ തീരുമാനിച്ചത്.
 

date