Skip to main content

രേഖകൾ ഹാജരാക്കണം

തൃശൂർ ജില്ലയിൽ 2004 ജനുവരി ഒന്നു മുതൽ 2019 സെപ്റ്റംബർ 15 വരെയുളള കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 180/179 ദിവസ കാലയളവിൽ താൽക്കാലികമായി സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുളള ഭിന്നശേഷിക്കാർ അവരുടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും ഒറിജിനൽ സർട്ടിഫിക്കറ്റുകളും മെഡിക്കൽ/ഐ ഡി കാർഡും കൂടാതെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നു ലഭിച്ചിട്ടുളള ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ 24 നകം ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

date