Skip to main content

നാഷണൽ ലോക് അദാലത്ത് ഒക്‌ടോബർ 12 ന്

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ലോക് അദാലത്ത് ഒക്‌ടോബർ 12 ന് രാവിലെ 10 മുതൽ ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിൽ സംഘടിപ്പിക്കും. പരാതികളും തർക്കങ്ങളും അതത് കോടതി സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിൽ സെപ്റ്റംബർ 30 നകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0487-2363770 (തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി), 0487-2363323 (തൃശൂർ താലൂക്ക് നിയമ സേവന അതോറിറ്റി), 0480-2590399 (മുകുന്ദപുരം താലൂക്ക് നിയമ സേവന അതോറിറ്റി), 0487-2952018 (ചാവക്കാട് താലൂക്ക് നിയമ സേവന അതോറിറ്റി), 04884-295301 (തലപ്പിളളി താലൂക്ക് നിയമ സേവന അതോറിറ്റി), 8078741350 (കൊടുങ്ങല്ലൂർ താലൂക്ക് നിയമ സേവന അതോറിറ്റി).

date