Skip to main content

ടെലിവിഷന്‍ ജേര്‍ണലിസം  : അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം. ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ഓണ്‍ലൈന്‍ മൊബൈല്‍ ജേര്‍ണലിസത്തില്‍ പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. അപേക്ഷാ ഫോം ksg.keltron.in - ല്‍  ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. Kerala State Eleectronics Development Corporation Ltd. (K.S.E.D.C. Ltd)  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം സെന്ററില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 8137969292 ലോ  കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭിക്കും.

date