Skip to main content

പോഷന്‍ മാ ആചരണത്തിന് തുടക്കമായി

 

വനിതാ ശിശുവികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍, സമ്പുഷ്ട കേരളം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ  നടത്തുന്ന പോഷണ്‍ അഭിയാന്‍ (സമ്പുഷ്ട കേരളം) പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജന്‍ ആന്തോളനോടനുബന്ധിച്ചുളള പോഷന്‍ മാ ആചരണത്തിന് ജില്ലയില്‍ തുടക്കമായി. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ 16 വരെ ജില്ലാ, ബ്ലോക്ക്, അങ്കണവാടി തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളിലായി ചില്‍ഡ്രന്‍സ് ഹോമില്‍ പോഷന്‍ എക്സ്പ്രസ് പാലക്കാട്, എക്സിബിഷന്‍ സ്റ്റാള്‍, അനീമിയ സ്‌ക്രീനിങ് ക്യാമ്പ് എന്നിവയും ഒക്ടോബര്‍ 15ന്  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ 'സുരക്ഷിത ഭക്ഷണം' ശില്‍പശാലയും സംഘടിപ്പിക്കും. സെപ്റ്റംബര്‍ 20 ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആറു മാസം മുതല്‍ കുഞ്ഞിന് നല്‍കേണ്ട അനുപൂരക പോഷകാഹാരത്തെ സംബന്ധിച്ച് പോഷന്‍ ടോക്ക്, സെപ്റ്റംബര്‍ 25ന് അറിയാം വിറ്റാമിനുകളെ, പോഷന്‍ പൂക്കളം മുരിങ്ങയില, മുരിങ്ങക്കായ ഇലക്കറികള്‍, പച്ചക്കറികള്‍ ഉപയോഗിച്ച് പോഷകസമൃദ്ധമായ പാചകരീതികള്‍, ന്യൂട്രീഷനിസ്റ്റ് വിറ്റാമിന്‍ ഡി,സൂര്യപ്രകാശ വ്യായാമം,പോഷണം എന്നിവ സംബന്ധിച്ചും പോഷണ്‍ ടോക്ക് നടക്കും.

date