Skip to main content

ഹയർസെക്കൻണ്ടറി ഇംപ്രൂവ്‌മെന്റ് തുല്ല്യതാ പരീക്ഷാഫലം

2019 ജൂലൈയിൽ നടന്ന ഹയർസെക്കൻണ്ടറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  www.keralaresults.nic.inwww.dhsekerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകൾ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് ഒക്‌ടോബർ അഞ്ചിനകം സമർപ്പിക്കണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 600ഉം, ഫോട്ടോകോപ്പിക്ക് 400ഉം, സൂക്ഷ്മ പരിശോധനയ്ക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോറങ്ങൾ ഹയർ സെക്കൻണ്ടറി പോർട്ടലിൽ ലഭിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ അടുത്തമാസം 15നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണ്ണയം, സൂക്ഷമ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർ ശേഖരിച്ച് ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തെ ശാന്തിനഗർ എസ്.ബി.ഐ ബ്രാഞ്ചിൽ മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി സമർപ്പിക്കണം.

പി.എൻ.എക്‌സ്.3360/19

date