Skip to main content

മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

    സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും/   ആ.ടര. (ഇീാുൗലേൃ ടരശലിരല/ഋഹലരൃേീിശര)െ പാസായവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 20 നും  26 നും മദ്ധ്യേ. തിരുവനന്തപുരത്തുവച്ച് നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  
    വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും ജനുവരി 20 ന് മുന്‍പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എ വിലാസത്തില്‍ ലഭിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും ര്യയലൃൃെശൃേമശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുന്നതാണെന്നും പ്രോജക്ട് മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2323949.
(പി.ആര്‍.പി 1009/2018)
 

date