Skip to main content

യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

യുവജനക്ഷേമ ബോർഡ് രൂപീകരിച്ച സന്നദ്ധ സേവന വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തുതലങ്ങളിൽ രൂപീകരിക്കുന്നു. 10 പേരടങ്ങുന്ന പ്രവർത്തകർ പ്രാദേശികതലത്തിൽ സന്നദ്ധ സേവന പ്രവർത്തനം നടത്തും.
സന്നദ്ധ സേവകർക്കുള്ള പഞ്ചായത്തുതല പരിശീലനം ഈ മാസം അവസാന വാരം തിരുവനന്തപുരത്തുവച്ച് നൽകും. നിലവിൽ സേനയിലെ അംഗങ്ങളായ 1200 പേരിൽ നിന്നാണ് പഞ്ചായത്തുതല പരിശീലകരെ കണ്ടെത്തുക. കായിക പരിശീലനത്തോടൊപ്പം കുടിവെള്ള സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിലും ബോധവൽക്കരണ ക്ലാസുകൾ പരിശീലകർക്ക് നൽകും. 2018 ലെ പ്രളയ ദുരന്തത്തിൽ കൈത്താങ്ങായ യുവജനങ്ങളെ അണിനിരത്തി കേരളത്തിന് സ്ഥിരമായൊരു സന്നദ്ധ സേവന സേന എന്ന ലക്ഷ്യത്തോടെയാണ് കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ചിട്ടുള്ളത്.
പി.എൻ.എക്‌സ്.3647/19

date