Skip to main content
ജില്ലാ ദുരന്തനിവാരണ പദ്ധതി പുതുക്കല്‍ ആലോചനയോഗം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ  ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ജില്ലാ ദുരന്തനിവാരണ പദ്ധതി പുതുക്കല്‍ ആലോചനയോഗം ചേര്‍ന്നു

  ദുരന്തങ്ങളെ അഭിമുഖിക്കരിക്കാന്‍ വേണ്ടി സുപ്രീംകോടതി രൂപികരിച്ചിട്ടുള്ള 2005 ലെ ദുരന്തനിവാരണ പദ്ധതി കഴിഞ്ഞ പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കി രൂപികരിക്കുന്നതിനായുള്ള ആലോചനയോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ സര്‍ക്കാരിതര സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
             പൊതുജന പങ്കാളിത്തത്തോടു കൂടിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ ദുരന്തങ്ങളെ പോലും ഏറ്റവും താഴെ തട്ടില്‍ നിന്ന് സമയബന്ധിതമായി അഭിമുഖീകരിക്കാന്‍ സാമൂഹ്യ സംഘടനകള്‍ക്കു സാധിക്കും. അതിനായി ശാസ്ത്രീയപരമായും സാങ്കേതികപരമായും എന്തൊക്കെ മാര്‍ഗങ്ങളാണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.  നവംബര്‍ 30നകം പദ്ധതി പുതുക്കലില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നയം രൂപികരിക്കും. യോഗത്തില്‍ ഹസാഡ് അനലിസ്റ്റ് അജിന്‍ ആര്‍ എസ്, യു.എന്‍.ഡി.പി ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നൂര്‍, സ്ഫിയര്‍ ഇന്ത്യ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ തോമസ് തുടങ്ങിയവര്‍ പദ്ധതി വിശദീകരണത്തെ കുറിച്ച് ക്ലാസെടുത്തു.

 

date