Skip to main content

മണല്‍ കടത്ത്; നടപടി ശക്തമാക്കും

ജില്ലയില്‍  അനധികൃതമായി മണല്‍ കടത്തിയതുമായി ബന്ധപ്പെട്ട് 2017 വര്‍ഷത്തില്‍ 1297 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.   മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  ഇത് സര്‍വ്വകാല  റിക്കാര്‍ഡാണ്. 2016 വര്‍ഷത്തില്‍ 700 ഉം 2015 ല്‍ 435 ഉം 2014 ല്‍ 647 ഉം, 2013 വര്‍ഷത്തില്‍ 719 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
    സാമൂഹ്യവിരുദ്ധപ്രവര്‍ത്തികളിലും മറ്റ് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് പോലീസിലും കോടതിയിലും ഹാജരാകാതെ ഒഴിഞ്ഞുമാറി നടക്കുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 604 പിടികിട്ടാപ്പുള്ളികളെ  അറസ്റ്റ് ചെയ്തു. ഇതില്‍  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ  അടിസ്ഥാനത്തില്‍ ഡല്‍ഹി, ഹൈദരബാദ്, മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന്  അറസ്റ്റ് ചെയ്തവരും  ഉള്‍പ്പെടും.  2016 ല്‍ 591,2015 ല്‍ 620, 2014 ല്‍ 546 ഉം പിടികിട്ടാപ്പുള്ളികളെയുമാണ് ഇപ്രകാരം അറസ്റ്റ് ചെയ്തത്. 
    മയക്കു മരുന്ന് മാഫിയപ്രവര്‍ത്തനത്തിന് ഇക്കാലയളവില്‍ 59 പ്രതികളെ അറസ്റ്റ് ചെയ്തു. 115 കിലോഗ്രാം കഞ്ചാവ് പിടിച്ചെടൂത്ത് നിയമ നടപടി സ്വീകരിച്ചു.     ജില്ലയില്‍ മണല്‍, മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും വാറണ്ട്  പുറപ്പെടുവിച്ച്  കോടതി മുമ്പാകെ യഥാസമയം ഹാജരാകാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെയും   കര്‍ശന നിയമ നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

date