Skip to main content
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ട, ബീച്ച് പരിസരങ്ങള്‍ ശുചിയാക്കുന്നതിന്റെ ഉദ്ഘാടനം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.ഇന്ദിര നിര്‍വഹിക്കുന്നു.

മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു

 സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് പരിസരങ്ങളില്‍ പൊതുശുചീകരണം നടത്തി.  ബേക്കല്‍ കോട്ടയുടെ സമീപം നടന്ന ചടങ്ങില്‍ പളളിക്കര പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര  പൊതുശുചീകരണം ഉദ്ഘാടനം ചെയ്തു.  കാസര്‍കോട് എല്‍ ബി എസ്  എഞ്ചിനീയറിംഗ് കോളേജിലെ   എന്‍ എസ് എസ് യൂണിറ്റിലെ  വളണ്ടിയര്‍മാര്‍ ശുചീകരണപ്രവര്‍ത്തികള്‍ ചെയ്തു.  ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ബി ആര്‍ ഡി സി യുടെ   എം ഡി ടി കെ മന്‍സൂര്‍, ഡി ടി പി സി സെക്രട്ടറി  ബിജു, ബി ആര്‍ ഡി സി  മാനേജര്‍  യു എസ് പ്രസാദ്, ഗ്രീന്‍ കാര്‍പ്പറ്റ് ഡെസ്റ്റിനേഷന്‍ മാനേജര്‍മാരായ   നിസാര്‍, സജിത്ത് എന്നിവര്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍  റാണിപുരം  ഹില്‍സ്റ്റേഷന്‍ പരിസരം ശുചീകരിക്കും.

date