Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 19നും 20നും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗും, വയനാട് ജില്ലയിൽ അധിവസിക്കുന്ന ജൈനമത വിഭാഗത്തെ മറ്റു പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തി സംവരണം ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പും 19നും 20നും കോഴിക്കോട്, വയനാട് ജില്ലകളിൽ നടക്കും.
19ന് കോഴിക്കോട് കിർത്താഡ്‌സ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ മാളവ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി, ദാസാ സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹർജി തുടങ്ങിയവ പരിഗണിക്കും.  20ന് വയനാട് കൽപ്പറ്റ ജില്ലാ പ്ലാനിംഗ് ഓഫീസിലെ പഴശ്ശി കോൺഫറൻസ് ഹാളിൽ വയനാട് ജില്ലയിൽ അധിവസിക്കുന്ന ജൈന വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനത്തിൽ സഭാംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമുദായ സംഘടനകളിൽ നിന്നും റവന്യൂ അധികാരികളിൽ നിന്നും കമ്മിഷൻ തെളിവെടുക്കും.  ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ. എ.വി. ജോർജ്ജ്, മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.4096/19

date