Skip to main content

അയ്മനം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് നോട്ടീസ് ബോര്‍ഡ്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളും പുതിയ പദ്ധതികളും അറിയിപ്പുകളും സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കുന്നതിനായി അയ്മനം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചു.

പദ്ധതി നിര്‍വഹണ പുരോഗതി ഉള്‍പ്പെടെയുള്ള വിവരങ്ങളും ആനിമേറ്റഡ് വീഡിയോകളായും പോസ്റ്ററുകളായുമായാണ് ഈ ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത്.  
 

വാര്‍ത്തകള്‍,  സോഷ്യല്‍ മീഡിയ പേജുകള്‍, ജീവനക്കാരുടെ ഹാജര്‍ വിവരങ്ങള്‍ എന്നിവ പരിശോധിക്കാനും അവസരമുണ്ട്. ടെക്നിക്കല്‍ അസിസ്റ്റന്‍റാണ് നോട്ടീസ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ സോഗ് ഐ.ടി സൊല്യൂഷ്യന്‍സിന്‍റെ സഹായത്തോടെ സജ്ജീകരിച്ച ഡിജിറ്റല്‍ ഡിസ്പ്ലേക്ക് 1.55 ലക്ഷം രൂപ ചിലവായി. കണ്ടന്‍റ് മേക്കിംഗിനായി സോഗ് സൊല്യൂഷ്യന്‍സിന് പ്രതി വര്‍ഷം 30,000 രൂപയും നല്‍കും.

date