Skip to main content

ഇനിയൊരു പ്രകൃതിദുരന്തത്തെ നമുക്കെങ്ങനെ പ്രതിരോധിക്കാം' സെമിനാര്‍ ഇന്ന്

    ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 'ഇനിയൊരു പ്രകൃതിദുരന്തത്തെ നമുക്കെങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തില്‍ ഇന്ന്(ഡിസംബര്‍ അഞ്ച്) സെമിനാര്‍ സംഘടിപ്പിക്കും. പ്രളയം, ഉരുള്‍പൊട്ടല്‍, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍, മണ്ണിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി വകുപ്പിലെ ശാസ്ത്രജ്ഞന്‍ ഡോ: ജൂഡ് ഇമ്മാനുവല്‍, ജിയോളജി വകുപ്പ് പ്രൊഫ. വി.കെ.ബ്രിജേഷ്,  സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിലെ മറിയാമ്മ. കെ. ജോര്‍ജ്ജ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. 
    ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സെമിനാറിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിദുരന്തങ്ങളില്‍ ഭാവിയില്‍ ജില്ല കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് തുടര്‍പരിപാടികള്‍ സംഘടിപ്പിക്കും.

date