Skip to main content

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത--- കിണര്‍ വെള്ളം ശുദ്ധീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

 

മഞ്ഞപ്പിത്തത്തിനെതിരായ  ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് കിണര്‍ വെള്ളം  ശുദ്ധീകരിക്കുന്നതിന് ഇന്ന്(ഡിസംബര്‍ 5) വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. വിദ്യാലയത്തില്‍ നിന്ന് വീട്ടിലേക്ക് എന്ന പരിപാടിയിലൂടെ കുട്ടികളെ സ്വന്തം വീട്ടിലെ കുടിവെള്ള സ്രോതസ്  ശുചീകരിക്കുന്നതിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
 

 ക്ലോറിനേഷന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനത്തിനു പുറമേ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കും. ഇതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രത്യേക യോഗം ചേരും.
 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് മാന്നാനം കെ.ഇ. സ്കൂളില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിക്കും.

date