Skip to main content

തെക്കേ അട്ടാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

 

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോര്‍ ഡിവിഷനില്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തെക്കേ അട്ടാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
 തെക്കേ അട്ടാറ അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, അംഗങ്ങളായ ടി.എം വര്‍ഗ്ഗീസ്, ഗ്രേസ്സി റാഫേല്‍, എല്‍സി വര്‍ഗ്ഗീസ്,  എന്നിവര്‍ പ്രസംഗിച്ചു.
 തെക്കേ അട്ടാറ പട്ടികജാതി കോളനിയിലെ 28 കുടുംബാംഗങ്ങള്‍ക്കും തെക്കേ അട്ടാറ അംഗനവാടിക്കും ഈ കുടിവെള്ള പദ്ധതി
പ്രയോജനപ്പെടും. കേരള വാട്ടര്‍ അതോറിറ്റി കറുകുറ്റി - മൂക്കന്നൂര്‍ കുടിവെള്ള പദ്ധതിയുടെ വെള്ളം തെക്കേ അട്ടാറ - വട്ടേക്കാട് റോഡിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വിതരണം ചെയ്യുന്നത്.

date