Skip to main content

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് 

    ജൂലൈ 2017 മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ധന വില വര്‍ദ്ധനമൂലം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ്ജായി ഈടാക്കുന്നതിന് വൈദ്യുതി റഗുലേറ്ററി കമ്മീഷനു നല്‍കിയ അപേക്ഷയിലുള്ള പൊതുതെളിവെടുപ്പ് കമ്മീഷന്റെ വെള്ളയമ്പലത്തെ ഓഫീസില്‍ ഫെബ്രുവരി ആറിന് രാവിലെ 11.30ന് നടക്കും. അപേക്ഷ സംബന്ധിച്ച വിശദാംശം കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org യില്‍ ലഭ്യമാണ്.  പൊതുജനങ്ങള്‍ക്കും,  അഭ്യുദയകാംക്ഷികള്‍ക്കും മറ്റ് താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം.  സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ഫെബ്രുവരി രണ്ടിനകം തപാല്‍ മുഖേനയും അഭിപ്രായങ്ങള്‍ അറിയിക്കാം.  
പി.എന്‍.എക്‌സ്.330/18
 

date