Skip to main content

ഭാഷാവാരാഘോഷം സമാപനം ഇന്ന്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  നവംബര്‍ ഒന്നു മുതല്‍ ജില്ലയില്‍ സംഘടിപ്പിച്ചു വരുന്ന ഔദ്യോഗിക ഭാഷാവാരാഘോ പരിപാടികള്‍ക്ക് ഇന്ന് (നവംബര്‍ 7) സമാപിക്കും. ചാലക്കുടി ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനം ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷാപരമേശ്വരന്‍ അദ്ധ്യക്ഷത വഹിക്കും.

തുടര്‍ന്ന് മലയാള ഭാഷ : പുതിയ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ.വത്സലന്‍ വാതുശ്ശേരി, കവി കെ.ആര്‍.ടോണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ലളിതകുമാരി, പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.ബിജു സ്വാഗതവും എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ഉത്തമന്‍ നന്ദിയും പറയും.
 

date