Skip to main content

     കരിയര്‍ ഗൈഡന്‍സ് ക്ലാസ് നാളെ

    പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടതും ഇപ്പോള്‍   പത്താം ക്ലാസില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു  കാസര്‍കോട് ധന്വന്തരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും ബോധവല്‍ക്കരണ ക്ലാസും നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ പഠന മികവിനെ അനുമോദിച്ച്  പ്രോത്സാഹന സമ്മാനവും നല്‍കും. നാളെ (3)  രാവിലെ 9.30 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് പരിപാടി. വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30 നകം എത്തിച്ചേരണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9447355301, 9496152757.
 

date