Skip to main content

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം: കലാജാഥ തുടങ്ങി

    ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ബോധവത്ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള കലാജാഥ തുടങ്ങി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ കലാജാഥ ഉദ്ഘാടനം  ചെയ്തു. വാര്‍ഡ് മെമ്പര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് വികസനകാര്യ അധ്യക്ഷന്‍ കെ.വിശ്വംഭരന്‍, വാര്‍ഡംഗം അന്നമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറിന്‍, ജില്ലാ  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സിലെ അംഗങ്ങള്‍ അവതരിപ്പിച്ച ബോധവത്ക്കരണ കലാരൂപം അരങ്ങേറി. 
                                            

date