Skip to main content

എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ യാത്ര- ജില്ലയില്‍  സംഘാടകസമിതിയായി

 

        പി എന്‍ പണിക്കര്‍  ഫൗണ്ടേഷന്റെ ആഈഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച എക്കോഡിജിറ്റല്‍  14-ാമത് ജന്‍വിജ്ഞാന്‍ വികാസ് യാത്രയുടെ സംസ്ഥാനതല സമാപനത്തിന് കാസര്‍കോട് ഒരുക്കങ്ങളായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രക്ഷാധികാരിയും ജില്ലാകളക്ടര്‍  അധ്യക്ഷനും പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍  ജില്ലാ സെക്രട്ടറി കോ-ഓഡിനേറ്ററുമായാണ് വിപുലമായ സംഘാടകസമിതിക്ക് രൂപം നല്‍കിയത്. 
    ഫെബ്രുവരി 27,28 തീയതികളില്‍ ജില്ലയിലെ തൃക്കരിപ്പൂര്‍, പിലിക്കോട്, ചെറുവത്തൂര്‍, അജാനൂര്‍, ഉദുമ, കളളാര്‍, പുല്ലൂര്‍-പെരിയ, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള പഞ്ചായത്തുകളിലൂടെയാണ്   10 വാഹനങ്ങളിലായുളള  എക്കോഡിജിറ്റല്‍   ജന്‍വിജ്ഞാന്‍ വികാസ് യാത്ര സഞ്ചരിക്കുക.  പിഎന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് പ്രത്യേക പരിപാടി ജില്ലയില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു.  നീലേശ്വരം  നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ഡെപ്യൂട്ടികളക്ടര്‍  എ കെ രമേന്ദ്രന്‍, യുവവികാസ് കേന്ദ്ര ഡയറക്ടര്‍  കാരയില്‍ സുകുമാരന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍  ജില്ലാ സെക്രട്ടറി കെ വി രാഘവന്‍ മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി, സാക്ഷരതാമിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ  പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത,  വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ വിനോദ്കുമാര്‍ സ്വാഗതവും  പി വി വിനീഷ് നന്ദിയും പറഞ്ഞു.
 

date