Skip to main content

കുടുംബശ്രീ ജെന്റര്‍ ക്യാമ്പയിന്‍ ജില്ലാതല പരിശീലനം

കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിക്കുന്ന 'നീതം-2018' ജെന്‍ഡര്‍ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് പെഴ്‌സണ്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് ഉദ്ഘാടനം ചെയ്തു. സ്ത്രീ-ശിശു സൗഹൃദ പ്രാദേശിക ഇടങ്ങള്‍ സൃഷ്ടിക്കുവാനുള്ള ക്രിയാത്മക ഇടപെടലാണ് ജെന്‍ഡര്‍ ക്യാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു. അസി. ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ പി കെ ബിന്ദു സംസാരിച്ചു. ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ കെ.എന്‍ നൈല്‍ ക്ലാസെടുത്തു. 7, 8 തീയ്യതികളില്‍ അയല്‍ക്കൂട്ടം ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം നടക്കും. ഫെബ്രുവരി 10 ന് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും അതിക്രമങ്ങള്‍ ക്കെതിരായ പഠനപ്രവര്‍ത്തനവും കുടുംബ സംഗമവും സംഘടിപ്പിക്കും. 'കുടുംബത്തിലെ ജനാധിപത്യം' എന്ന വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടക്കും.
പി.എന്‍.സി/389/2018

date