Skip to main content

ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു     

ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2018-19 വര്‍ഷത്തില്‍ ജനകീയ മത്സ്യകൃഷി-രണ്ട് പദ്ധതി പ്രകാരം ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി നടപ്പിലാക്കുന്നു.  കുറഞ്ഞത് 10 സെന്റ് മത്സ്യക്കുളമുള്ള ശുദ്ധജല മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദവിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിെല മത്സ്യകര്‍ഷകവികസന ഏജന്‍സിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാര്‍ച്ച് 15ന്് മുമ്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0497-2732340.
പി.എന്‍.സി/389/2018

date