Skip to main content

ഓണ്‍ലൈന്‍ പഠനവിഭവപോര്‍ട്ടല്‍ നിലവില്‍ വന്നു

 

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ പഠനവിഭവ പോര്‍ട്ടല്‍ ആയ ഒറൈസി (ORICE) ന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.  ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് ക്യാമ്പസിലെ മേഘനാഥ് സാഹ കണ്ടന്റ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം.എസ്.ജയ ആമുഖ പ്രഭാഷണം നടത്തി. 2017 ലെ കെമിസ്ട്രി നോബല്‍ സമ്മാനത്തിനാസ്പദമായ വിഷയത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി ക്ലാസെടുത്തു.  കേരളത്തിലെ 63 സര്‍ക്കാര്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തല്‍സമയം ക്ലാസ് വീക്ഷിച്ച് സംശയദൂരീകരണം നടത്തി.  വരും ദിവസങ്ങളില്‍ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷകള്‍ എന്നീ വിഷയങ്ങളില്‍ നോബല്‍ പ്രൈസ് ജേതാക്കള്‍ ഉള്‍പ്പെടെ, രാജ്യത്തിനകത്തും പുറത്തുമുള്ള പണ്ഡിതര്‍ ക്ലാസുകള്‍ നയിക്കും.  ചടങ്ങില്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡി.കെ. സതീഷ് സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.495/18

date