Skip to main content

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധ വിഷയങ്ങള്‍  പൂര്‍ണമായും മലയാളത്തിലാകണമെന്ന് ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍, മെമ്മോകള്‍, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും, നിയമന ഉത്തരവുകളും ഉള്‍പ്പെടെയുള്ള സര്‍വീസ് സംബന്ധിച്ച വിഷയങ്ങള്‍ പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവായി. 

മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിന്റെ പുരോഗതി അവലോകനത്തിനുള്ള സംസ്ഥാനസമിതിയോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരെ സംബന്ധിക്കുന്ന വിഷയങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്. (സ.ഉ.(അച്ചടി)നമ്പര്‍.2/2018/ഉ ഭ പ വ)

പി.എന്‍.എക്‌സ്.503/18

date