Skip to main content

വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം: വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പരിപാടി ഇന്ന് ( ഫെബ്രുവരി 24)

 

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ  സ്വച്ഛത ആക്ഷന്‍ പദ്ധതിപ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയാണ്. 

പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവത്ക്കരണ പരിപാടി ഫെബ്രുവരി 24ന് ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീയവിദ്യാലയത്തില്‍ നടക്കും. ബോധവത്കരണക്‌ളാസുകള്‍ക്കു പുറമെ ചിത്രരചന, ഉപന്യാസരചന, ക്വിസ് മത്സരങ്ങളും തെരുവുനാടകവും വീഡിയോ ഡോക്യുമെന്ററി പ്രസന്റേഷനും ഉണ്ടായിരിക്കും.

മട്ടാഞ്ചേരിയില്‍ മാര്‍ച്ച് 3ന് വിനോദസഞ്ചാരികള്‍ക്കായുള്ള ബോധവല്‍ക്കരണപരിപാടിയും മാര്‍ച്ച് നാലിന് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമകള്‍, ടാക്‌സി-ഓട്ടോ െ്രെഡവര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. 

date