Skip to main content

എറണാകുളം അറിയിപ്പുകള്‍

ഹിന്ദി ഡിപ്ലോമ ട്രെയിനിംഗ്

     കൊച്ചി: കേരള പി.എസ്.സി അംഗീകരിച്ച ബി.എഡിന് പകരം യോഗ്യതയായി ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ 2018-19 ബാച്ച് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുളള ബിരുദം, ബിരുദാനന്തരബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍/മറ്റര്‍ഹവിഭാഗക്കാര്‍ ഒഴികെയുളളവര്‍ 0202-01-102-92 (മറ്റിനിങ്ങളില്‍ നിന്നുളള വരുവുകള്‍) എന്ന ശീര്‍ഷകത്തില്‍ അഞ്ചു രൂപയുടെ ട്രഷറിചെലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം സര്‍ക്കാര്‍ മെറിറ്റ് ക്വാട്ടയിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും, മാനേജ്‌മെന്റ് ക്വാട്ടയിലുളള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, 691223 പത്തനംതിട്ട, ഫോണ്‍ 04734-226028, 9446321496 വിലാസത്തിലും അയക്കണം. അവസാന തീയതി ഏപ്രില്‍ 30.

 

അപേക്ഷ ക്ഷണിച്ചു

     കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (50,000 - 10,00,000 വരെ), പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ഓട്ടോ, ഓട്ടോ ടാക്‌സി ആന്റ് ഗുഡ്‌സ് ഓട്ടോറിക്ഷ തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് എറണാകുളം ജില്ലയിലെ 18 നും 55 നും ഇടയില്‍ (വിവാഹ വായ്പ ഒഴികെ) പ്രായമുളള പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 (വിവാഹ വായ്പ ഒഴികെ) രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി 65 വയസും കുടുംബ വാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായപരിധി 65 വയസും കുടുംബ വാര്‍ഷിക വരുമാന പരിധി 2,00,000 രൂപയുമാണ്. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ നാല് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2302663.

date