Post Category
സർക്കാർ കലണ്ടറുകൾ വില്പന ആരംഭിച്ചു
2019ലെ സർക്കാർ കലണ്ടറുകളുടെ വില്പന ഗവ. സെൻട്രൽ പ്രസിൽ ആരംഭിച്ചു. ഒരു കലണ്ടറിന് 30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടർ സൗജന്യമായി ലഭിക്കും. അച്ചടി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഫാറം സ്റ്റോറുകളിൽ നിന്നും പൊതുജനങ്ങൾക്ക് കലണ്ടർ മേൽപ്പറഞ്ഞ വിലയ്ക്ക് ലഭിക്കും. വില്പന സംബന്ധിച്ച പരാതികൾ നോഡൽ ഓഫീസറെ 9446700639 എന്ന നമ്പറിൽ അറിയിക്കാമെന്ന് അച്ചടി വകുപ്പ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 5411/18
date
- Log in to post comments