Skip to main content

വേതനം പുതുക്കുന്നതിന്‌ തെളിവെടുപ്പ്‌ നടത്തി

സംസ്ഥാനത്ത്‌ ഡയമണ്ട്‌ കട്ടിങ്‌ ആന്‍ഡ്‌ പോളിഷിങ്‌, എല്‍പി ഗ്യാസ്‌ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ്‌ നടത്തി. തൃശൂര്‍ രാമനിലയത്തില്‍ മിനിമ വേതന ഉപദേശക ഉപസമിതി അംഗവും കമ്മിറ്റി ചെയര്‍മാനുമായ പി നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന തെളിവെടുപ്പില്‍ ഡയമണ്ട്‌ കട്ടിങ്‌, എല്‍ പി ജി മേഖലകളില്‍ നിന്നുളള മാനേജ്‌മെന്റ്‌ പ്രതിനിധികളും, തൊഴിലാളി യൂണിയന്‍ മെമ്പര്‍മാരും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. അടിസ്ഥാന വേതനം പ്രതിദിനം 625 രൂപയായി നിജപ്പെടുത്തുക, ക്ഷാമബത്ത പോയിന്റിന്‌ 30 രൂപയായി നിജപ്പെടുത്തിക, അമ്പത്‌ സിലിണ്ടര്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ മിനിമം വേതനം എന്നത്‌ 50 വീടുകളില്‍ വിതരണത്തിന്‌ സിലിണ്ടറുമായി എത്തിയ എന്നാക്കി വിജ്ഞാപനം ചെയ്യണം, 3 വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക്‌ വെയിറ്റേജ്‌ നല്‍കണം തുടങ്ങി ആവശ്യങ്ങളാണ്‌ എല്‍ പി ജി മേഖലകളില്‍ നിന്നുളള തൊഴിലാളികള്‍ ഉന്നയിച്ചത്‌. വേതനം നിര്‍ണ്ണയിക്കുന്നതിനുളള ബോര്‍ഡ്‌ തീരുമാനം പിന്നീട്‌ അറിയിക്കുമെന്ന്‌ സമിതി പറഞ്ഞു. അടുത്ത തെളിവെടുപ്പ്‌ യോഗം ജനുവരി 28 ന്‌ തിരുവനന്തപുരത്ത്‌ നടക്കും. യോഗത്തില്‍ ബോര്‍ഡംഗം എം കെ കണ്ണന്‍, സി എസ്‌ സുജാത, ബിന്നി ഇമ്മട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

date