Skip to main content

ഭരണഘടനസാക്ഷരത സന്ദേശയാത്ര 19, 20 തീയതികളില്‍

ഭരണഘടനസാക്ഷരതയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക, ഭരണഘടനാ സാക്ഷരതാ പരിപാടികളില്‍ ജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യത്തോടെ സന്ദേശയാത്ര നടത്തുന്നു. ജനുവരി 14 ന്‌ കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്ത്‌ നിന്ന്‌ ആരംഭിക്കുന്ന വാഹനജാഥ ജനുവരി 24 ന്‌ തിരുവനന്തപുരത്ത്‌ വെങ്ങന്നൂരില്‍ അവസാനിക്കും. വിവിധ ജില്ലകളിലായി 50 കേന്ദ്രങ്ങളിലാണ്‌ യാത്രസംഘം എത്തിച്ചേരുക. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി, ചേലക്കര, ചാലക്കുടി, കോര്‍പ്പറേഷന്‍ എന്നീ കേന്ദ്രങ്ങളിലാണ്‌ ജാഥയ്‌ക്ക്‌ സ്വീകരണം നല്‍കുക. പഠിതാക്കള്‍, ഇന്‍സ്‌ട്രക്‌ടര്‍മാര്‍, പ്രേരക്‌മാര്‍, തുല്യത അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ 500 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തവും യോഗത്തില്‍ ഉറപ്പാക്കും. സന്ദേശയാത്രയുടെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. പ്രധാന നവോത്ഥാന നായകന്‍മാരുടെ പേരുകള്‍ ആണ്‌ ഓരോ കേന്ദ്രങ്ങള്‍ക്കും നല്‍കുക. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാംലാല്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, തുല്യതാ കോഴ്‌സ്‌ കണ്‍വീനര്‍ പി ജെ കുര്യന്‍, കൊച്ചുറാണി, മറ്റു സാക്ഷരതാ മിഷന്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്‌-ബ്ലോക്ക്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date